Price: ₹850 - ₹750.00
(as of Jun 28, 2025 10:53:36 UTC – Details)
പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത.സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്.റബ്ബറും കുരുമു ളകും തുളസിയും നന്ത്യാർവട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവർത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്കാരികവും പ്രാദേശികവും തൊഴിൽപരവുമായ പലമകളാൽ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി യിലെ കേരളീയജീവിതത്തിന്റെ പരിച്ഛേദംപോലെ ഈ കഥകൾ. – സജയ് കെ . വി . മഹത്തായ കലകളുടെയെല്ലാം അടിസ്ഥാനം ദുഃഖമാണെന്നു മോഹനൻ വിശ്വസിച്ചു. മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കുപോകുമ്പോൾ മഴ എന്ന ദുഃഖം പെയ്തില്ലെങ്കിൽ അതു കഥപോലുമാകില്ലെന്നു വിശ്വസിച്ചു. വൈരൂപ്യത്തെ സുന്ദരമാക്കുന്നതും വിഷാദവേദനകളെ സന്തോഷമാക്കുന്നതുമായ കലയാണ് എഴുത്ത് എന്നതായിരുന്നു മോഹനന്റെ മതം. വ്യക്തിയുടെ ആത്മാവിനു സ്വാതന്ത്ര്യം നൽകുക. പ്രാകൃതികമായ വാസനകളെ തടയാതിരിക്കുക (റൂസോ) എന്ന രീതി യിലായിരുന്നു അതു മുന്നേറിയത്. വ്യക്തിക്കു പ്രാധാന്യം നൽകുന്നതും ജനാധിപത്യബോധത്തിൽ അധിഷ്ഠിതമായ ജീവിതരീതിയിലേക്ക് ഊന്നുന്നതുമായ ഒരു രീതിയായിരുന്നു അത്. – കെ. രേഖ
ASIN : B0BG5KZSGH
Publisher : DCB (4 September 2022)
Hardcover : 752 pages
Reading age : 10 years and up
Item Weight : 820 g
Country of Origin : India